ശ്രദ്ധിക്കുക : ശക്തമായ ഇടിമിന്നലിന് സാധ്യത, പാലക്കാട്ട് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്ന് മുതല്‍ ഏപ്രില്‍ 23 വരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. നാളെ (20-04-19) പാലക്കാട് ജില്ലയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.