കാറ്റിലും മഴയിലും തെങ്ങ് കടപ്പുഴകി വീണ് വീടിനു നാശനഷ്ടം

പനയ്‌ക്കോട് :കാറ്റിലും മഴയിലും തെങ്ങ് കടപ്പുഴികി വീണ് വീടിനു നാശനഷ്ടം. പനയ്‌ക്കോട് സ്വദേശി ബാലകൃഷ്ണൻ നായരുടെ ഷീറ്റ് ഇട്ട വീടിന് മുകളിലാണ് ഇന്നലെ വൈകുന്നേരം 3 മണിക്ക് കാറ്റിലും മഴയിലും തെങ്ങ് കടപുഴുകി വീണത്. ബാലകൃഷ്ണന്റെ വീടിന്റെ രണ്ടാം നിലയിലെ മുകളിലെ ഷീറ്റിൽ ആണ് തെങ്ങ് വീണത്. ഈ സമയം വീട്ടിലുള്ളവർ വീടിന്റെ ഒന്നാം നിലയിൽ ആയിരുന്നതിനാൽ വൻ അപകടം ഒഴിവായി.