വിവാദ പ്രസംഗം :ശ്രീധരൻ പിള്ളക്കെതിരെ ഹൈക്കോടതി നോട്ടീസ്

മുസ്ലീം സമുദായത്തിന് എതിരെ വർഗീയ പരാമർശം നടത്തിയ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളക്ക് ഹൈക്കോടതി നോട്ടീസ്. പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവൻകുട്ടി നൽകിയ ഹർജിയിലാണ് സിംഗിൾബെഞ്ച് നടപടി.

വർഗീയ പ്രസംഗത്തിൽ കേസെടുത്തതായി പിള്ളക്കെതിരെ പൊലിസ് കോടതിയെ അറിയിച്ചു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.