ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

നെടുമങ്ങാട് :മൂന്ന് ആഴ്ച മുൻപ് നെടുമങ്ങാട് എട്ടാംകല്ല് ദേവി കല്യാണമണ്ഡപത്തിന് സമീപം ബൈക്കും ടെമ്പോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട് ചികിത്സയിൽ ആയിരുന്ന നെടുമങ്ങാട് പത്താംകല്ല് പേരുമല റോഡിൽ രവി-തങ്കം ദമ്പതിക്കളുടെ മകനും ചാക്ക ഐ.ടി.ഐ വിദ്യാർത്ഥിയും ആയ ചിപ്പു എന്ന് വിളിക്കുന്ന രഞ്ജിത്ത് (18) മരിച്ചു. ഇന്ന് ഉച്ചക്ക് 12.45നാണ് മരിച്ചത് .മൃതദേഹം ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിൽ.വൈ.എഫ്.ഐ പത്താംകല്ല് യുണിറ്റ് ജോയിന്റ് സെക്രട്ടറി ആയിരുന്നു രഞ്ജിത്