നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് 4 പേർക്ക് പരിക്ക്

ആര്യനാട് : പറണ്ടോട് താഴെമുക്ക് പോയിന്റ് വളവിൽ നിയന്ത്രണം വിട്ട് ജീപ്പ് പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു നാലുപേർക്ക് പരിക്ക്. ജീപ്പിൽ സഞ്ചരിച്ചിരുന്നവരിൽ പാലോട് പച്ചമല കാപ്പിത്തോട് ശരിനാണ് [15] ഗുരുതര പരിക്ക്. പച്ചമല സ്വാദേശികളായ അഖിൽ കൃഷണ [21], അരുൺ കൃഷ്ണ [21], അഭിജിത്ത് [21] ജീപ്പ് ഡ്രൈവർക്കും നിസാരപരിക്കുകളാണ്. പറണ്ടോടിനു സമീപം ആറ്റിൽ കുളിക്കാൻ എത്തിയ വരിൽ ശരിനു കുളിച്ചു കൊണ്ട് നിൽക്കുമ്പോൾ ശ്വാസത്തടസ മുണ്ടായതിനെ തുടർന്ന് ജീപ്പിൽ ആശുപത്രിയിൽ പോകുമ്പോഴാണ് അപകടം നടന്നത് എന്ന് ബന്ധുക്കൾ പറയുന്നത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ മറ്റൊരു ആംബുലൻസ് വരുത്തി ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജീപ്പിനു എതിരെ വന്ന ഓട്ടോ യിൽ പിടിക്കാതിരിക്കാൻ വെട്ടിതിരിച്ചപ്പോഴാണ് അപകടം. ജീപ്പ് പൂർണ്ണമായും തകർന്നു.