ജീവകലയുടെ 10ആം വാർഷികം അന്തേവാസികൾക്കൊപ്പം

വെഞ്ഞാറമൂട് : വെഞ്ഞാറമൂട്ടിലെ പ്രധാന സാംസ്കാരിക സംഘടനയായ ജീവകലയുടെ 10– മത് വാർഷികത്തിന്റെ ഭാഗമായി ശ്രീകാര്യം കട്ടേലയിൽ പ്രവർത്തിക്കുന്ന കാരുണ്യവിശ്ന്തി ഭവനിലെ അന്തേവാസികൾക്ക് സദ്യ നൽകി. ജീവകല എല്ലാ വാർഷിക നാളുകളിലും അനാഥരെ തേടിയെത്തി അവർക്ക് ആശ്വാസമെത്തിക്കുകയാണ് ചെയ്യാറ്. ഓർത്തോഡോക്സ് സഭയുടെ കീഴിലുള്ള കാരുണ്യ സിസ്റ്റർ എലിസബത്തിന്റെ നേതൃത്വത്തിൽ ആണ് പ്രവർത്തിച്ചു വരുന്നത്.അർബുദ ബാധിതരടക്കം 100 പേരാണ് ഇവിടെ കഴിയുന്നത്.വി.എസ്.ബിജുകുമാർ, പി.മധു, പി.എസ്.ലാൽ, എസ്. ഈശ്വരൻ പോറ്റി, പുല്ലമ്പാറ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് സദ്യ വിളമ്പിയത്.