സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഗവൺമെന്റാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ചിറയിൻകീഴ്: സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ഗവൺമെന്റാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചിറയിൻകീഴ് എൽ.ഡി.എഫ് മേഖല കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ചിറയിൻകീഴ് പുളിമൂട്ട് കടവിൽ നടന്ന യോഗത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി.അജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.സുഭാഷ്, മീനാംബിക,ഏര്യാ കമ്മിറ്റി അംഗം വി.വിജയകുമാർ, കെ.ഷാജി (എൻ.സി.പി),ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന, വൈസ് പ്രസിഡന്റ് എം.വി കനകദാസ് എന്നിവർ സംസാരിച്ചു. സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ സി.രവീന്ദ്രൻ സ്വാഗതവും ജി വ്യാസൻ നന്ദിയും പറഞ്ഞു.