കൈലാസം ശ്രീശക്തി ഗണപതി ക്ഷേത്രത്തിന് പുതുതായി നിർമ്മിച്ച ആലയ സമർപ്പണവും പ്രതിഷ്ഠാകർമ്മവും നാളെ

കിളിമാനൂർ: കൈലാസം ശ്രീശക്തി ഗണപതി ക്ഷേത്രത്തിന് പുതുതായി നിർമ്മിച്ച ആലയ സമർപ്പണവും പ്രതിഷ്ഠാകർമ്മവും നാളെ നടക്കും.പുലർച്ചെ 4.50 മുതൽ തന്ത്രി എൻ.ബാലമുരളിയുടെ കാർമ്മികത്വത്തിൽ പ്രതിഷ്ഠാകർമ്മങ്ങൾ,രാവിലെ 7 മുതൽ കൊഴുക്കട്ട പൊങ്കാല, 12 ന് സദ്യ,വൈകിട്ട് 5ന് ധർമ്മ സംഗമം, എസ്.ശശീന്ദ്രബാബുവിന്റെ അദ്ധ്യക്ഷതയിൽ ശിവശക്തി ആശ്രമം മഠാധിപതി മഹേശ്വരാനന്ദ സരസ്വതി ദീപ പ്രകാശനം നടത്തും.പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.ദേശീയ പ്രജ്ഞാ പ്രവാഹ് സംയോജകൻ ജെ.നന്ദകുമാർ , തന്ത്രി എൻ.ബാലമുരളി, പാമ്പാക്കുട ശിവൻ ആചാരി, വെമ്പായം സനൽകുമാർ എന്നിവർ പ്രഭാഷണം നടത്തും. 7 ന് സംഗീതാർച്ചന.