ഇത് സിനിമയല്ല : നരേന്ദ്രമോഡിയുടെ പ്രസംഗം കേട്ട് കമൽഹാസൻ ടീവി എറിഞ്ഞുടച്ചു

ചെന്നൈ: ആദ്യം കണ്ടാല്‍ ഈ രംഗം സിനിമയിലാണെന്ന് തോന്നും. എന്നാല്‍ തെറ്റി, ഇത് സാക്ഷാല്‍ രാഷ്ട്രീയക്കാരനായ കമല്‍ഹാസന്റെ പച്ചയായ പ്രതിഷേധമാണ്. ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  തന്റെ രാഷ്ട്രീയ നിലപാട് ജനങ്ങളിലെത്തിക്കാനുള്ള ശ്രമമാണ് കമല്‍ഹാസന്‍ ഈ പ്രചാരണ വീഡിയോയിലൂടെ നടത്തിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്റെയും പ്രസംഗം കേട്ട് അസ്വസ്ഥനായി കമല്‍ഹാസന്‍ ടിവി എറിഞ്ഞുടക്കുന്നതാണ് ദൃശ്യത്തിന്റെ ഉള്ളടക്കം. അതിനുശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ഹാസന്‍ ചോദിക്കുന്നുണ്ട്. വോട്ട് ബോധപൂര്‍വ്വം വിനയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കമെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.

പുതിയ പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ ‘കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം’ പാര്‍ട്ടിയും തമിഴ് നാട്ടില്‍ ബലപരീക്ഷണത്തിന് ഇറങ്ങുന്ന വേളയിലാണ് പുതിയ രാഷ്ട്രീയ തന്ത്രവുമായി കമല്‍ഹാസന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ‘മക്കള്‍ നീതി മയ്യം’ പാര്‍ട്ടിക്ക് തമിഴ്‌നാട്ടില്‍ അത്രത്തോളം സ്വീകാര്യത ലഭിച്ചില്ലെങ്കിലും കമല്‍ഹാസന്റെ കേന്ദ്ര സംസഥാന സര്‍ക്കാരുകളോടുള്ള പ്രതിഷേധം സൂചിപ്പിക്കുന്ന വീഡിയോ ഇതിനോടകം മാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു.

വീഡിയോ കാണാം