മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്താൻ കേരളത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്ന് കാനം രാജേന്ദ്രൻ

നെടുമങ്ങാട്: കേന്ദ്രത്തിൽ മതനിരപേക്ഷ സർക്കാർ അധികാരത്തിലെത്താൻ കേരളത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിക്കണമെന്നും പ്രതിപക്ഷ ഐക്യത്തെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.എ. സമ്പത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണയോഗം നെടുമങ്ങാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി അഡ്വ .എ.എ. റഹിം ,വി. ശിവൻകുട്ടി, ജി.ആർ. അനിൽ, ചെറ്റച്ചൽ സഹദേവൻ, അഡ്വ .ആർ. ജയദേവൻ, പാട്ടത്തിൽ ഷെരീഫ്, എം.സി.കെ നായർ, എസ്.എസ്. രാജലാൽ, ഷിജുഖാൻ, കെ.പി. പ്രമോഷ്, സോമശേഖരൻ നായർ, എസ്.ആർ. ഷൈൻലാൽ തുടങ്ങിയവർ പങ്കെടുത്തു.