കരകുളത്ത് നന്ദിയോടിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതാ വിളംബരം

പാൽ പഴം മുട്ട പച്ചക്കറി വെളിച്ചെണ്ണ തേൻ കിഴങ്ങുവർഗ്ഗങ്ങൾ വിവിധ തരം പലവ്യഞ്ജന കൂട്ടുകളും അണിനിരത്തി നന്ദിയോട് അമ്മക്കൂട്ടവും ആറാംകല്ല് സമഭാവനയും സംയുക്തമായി നടത്തിവന്ന സൺഡേ മാർക്കറ്റിൽ നല്ലരി ബ്രാൻഡിൽ ചെല്ല ഞ്ചി പാടത്ത് വിളഞ്ഞ അരി കൂടി എത്തിയതോടെ; മുഖ്യ സംഘാടകൻസമഭാവന സന്തോഷിന്റെ നേതൃത്വത്തിൽ ജൈവ വിളംബര സ്വയംപര്യാപ്ത സന്ദേശം പ്രഖ്യാപിക്കുകയായിരുന്നു.,

ഉല്പന്നത്തിന് പിന്നിൽ പ്രവർത്തിച്ച കർഷകരെ അറിയാം എന്നതാണ് ഈ ചന്തയുടെ പ്രസക്തിയെന്നും; ഓരോ ഉല്പന്നവും ഒന്നിനൊന്ന് ഗ്രാമമാധുര്യം തുളുമ്പുന്നതാണെന്നും സമഭാവന അംഗങ്ങൾ കൂട്ടി ചേർക്കുന്നു. അതാണ് മറ്റ് പ്രദേശങ്ങളിൽ നിന്നും; വിശേഷിച്ച് നിരവധി പേർ ഈ ചന്ത തേടിയെത്തുന്നതെന്ന് സ്ഥിരം ജൈവോല്പന്നം വാങ്ങാനെത്തുന്ന ഗിരീഷ് അഭിപ്രായപ്പെടുന്നു.

നന്ദിയോടിലെ പച്ച ക്ഷീരസംഘത്തിൽ നിന്നുമുള്ള പാൽ, ആഗ്രോസ് കർഷക ചന്തയിൽ നിന്നും പഴവും, പച്ചക്കറികളും, ഗാന്ധി, നവജീവൻ കുടുംബശ്രീകൾ തയ്യാറാക്കുന്ന പലവ്യഞ്ജന കൂട്ടുകൾ, ചെല്ലഞ്ചിപ്പാടത്തു നിന്നും അമ്മക്കൂട്ടം പ്രrർത്തകർ ശേഖരിച്ചു ബ്രാൻഡ് ചെയ്ത് സഞ്ചികളിലാക്കിയ ഒന്നാം തരം നല്ലരിയും. കുത്തരിയും, തേനറ തുളുമ്പുന്ന തേൻ, ജില്ലയിൽ ഒന്നാമതെന്ന് ഖ്യാതി നേടിയ നന്ദിയോട് സഹകരണ സംഘം ഉല്പന്നം വെളിച്ചെണ്ണയുമുൾപ്പെടെ നിരവധി ഉല്പന്നങ്ങളാണ് ഒരു പ്രഭാത കാഴ്ചയായി ആറാംകല്ല് വഴിയോരത്തെ സൺഡേ മാർക്കറ്റ് ഡെസ്ക്കിൽ നിരക്കുന്നത്.

വരുന്ന ആഴ്ചകളിൽ പ്രത്യേകം ആഹാര ചാർട്ട് ഉൾപ്പെടെ നല്കി കേരളത്തിലെ ആദ്യ മാതൃകാ ഉപഭോക്തൃ ക്ലബ്ബിന് രൂപം നല്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ..

നന്ദിയോട് കൃഷി ആഫീസർ എസ്.ജയകുമാറിന്റെ മാർഗനിർദ്ദേശകത്വത്തിലാണ്
ചന്ത നടക്കുന്നത്. ഗാന്ധിയിലെ ബിന്ദു, സാവിത്രി, നവജീവനിലെ ഹിമ, ആഗ്രോസിലെ ബി.എസ്.ശ്രീജിത്തുമാണ് ചന്ത ഒരുക്കുന്നത്.