ആശാൻ ജന്മവാർഷികാഘോഷത്തിന് കായിക്കരയിൽ തുടക്കം

അഞ്ചുതെങ്ങ് : കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആശാൻ ജന്മവാർഷികാഘോഷം ആരംഭിച്ചു. അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ പതാക ഉയർത്തി. തുടർന്ന് സാഹിത്യ മത്സരങ്ങളുടെ രജിസ്‌ട്രേഷൻ നടന്നു. സ്മാരകത്തിൽ നടന്ന സമ്മേളനം ആർട്ട് ക്യൂറേറ്റർ എം.എൽ.ജോണി ഉദ്ഘാടനം ചെയ്തു. ചെറുന്നിയൂർ ജയപ്രകാശ് അധ്യക്ഷനായി. രാമചന്ദ്രൻ കരവാരം, ബി.ഭുവനേന്ദ്രൻ, ഉണ്ണി ആറ്റിങ്ങൽ, ഡി. ശ്രീകൃഷ്ണൻ, പ്രവീൺ ചന്ദ്ര, സി.വി.വിജയൻ തുടങ്ങിവർ പങ്കെടുത്തു.

വിദ്യാർഥികൾക്കുള്ള കാവ്യാലാപന മത്സ രവും പ്രസംഗമത്സരവും നടന്നു. വൈകീട്ട് സെമിനാറും നടന്നു. വ്യാഴാഴ്ച രാവിലെ 9.30-മുതൽ വിവിധ വിഭാഗങ്ങളിലായി ക്വിസ് മത്സരങ്ങൾ നടക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറിന് ജന്മദിന സമ്മേളനം നടക്കും.