ആറ്റിങ്ങൽ ഏരിയ കെ.സി.ഇ.യു കൺവെൻഷൻ

ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. എ .സമ്പത്തിനെ വിജയിപ്പിക്കുന്നതിനായി കെ.സി.ഇ.യു ആറ്റിങ്ങൽ ഏരിയാ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ആർ. രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഇ.യുവിൽ പെട്ട ബാങ്ക് ജീവനക്കാരുടെ ഒരു ദിവസത്തെ വേതനം സ്വരൂപിച്ച ഫണ്ട് കെ.സി.ഇ.യു ജില്ലാ സെക്രട്ടറി വി. വിജയകുമാർ ഏറ്റുവാങ്ങി. സി.ഐ.ടി.യു ഏരിയാ പ്രസിഡന്റ് എം.വി. കനകദാസ്, സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, വിജയകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി സി. രവീന്ദ്രൻ, രാജീവ്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ശ്രീലത എന്നിവർ സംസാരിച്ചു.