വോട്ടെണ്ണൽ എന്ന്? എങ്ങനെ?

തിരുവനന്തപുരം : മെയ്‌ 23​ന് ​രാ​വി​ലെ​ 8​ന് ​വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുള്ള സ്‌​ട്രോം​ഗ് ​റൂ​മു​ക​ൾ​ ​തു​റ​ക്കും.​ ​തു​ട​ർ​ന്ന് 14​ ​നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളു​ടെ​യും​ ​വോ​ട്ടു​ക​ൾ​ ​എ​ണ്ണി​ത്തു​ട​ങ്ങും.​ ​വ​ർ​ക്ക​ല,​ ​ചി​റ​യി​ൻ​കീ​ഴ് ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​സ​ർ​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​ആ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ്.​ ​ആ​റ്റി​ങ്ങ​ൽ​ ​സ​ർ​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​ലി​റ്റി​ൽ​ ​ഫ്ള​വ​ർ​ ​ആ​ഡി​റ്റോ​റി​യം,​ ​നെ​ടു​മ​ങ്ങാ​ട്,​ ​വാ​മ​ന​പു​രം​ ​സെ​ന്റ് ​ജോ​ൺ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​ഹാ​ൾ.​ ​ക​ഴ​ക്കൂ​ട്ടം​ ​സ​ർ​വോ​ദ​യ​ ​വി​ദ്യാ​ല​യ​ ​സെ​ന്റ് ​പീ​റ്റേ​ഴ്സ് ​ബ്ലോ​ക്ക് ​ആ​ഡി​റ്റോ​റി​യം,​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​നേ​മം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വോ​ട്ടു​ക​ൾ​ ​മാ​ർ​തി​യോ​ഫി​ല​സ് ​ട്രെ​യി​നിം​ഗ് ​കോ​ളേ​ജി​ലും​ ​അ​രു​വി​ക്ക​ര​യി​ലെ​ ​വോ​ട്ടു​ക​ൾ​ ​ജ​യ് ​മാ​താ​ ​ഐ.​ടി.​ഐ​യി​ലും​ ​എ​ണ്ണും.​ ​തി​രു​വ​ന​ന്ത​പു​രം,​ ​കോ​വ​ളം​ ​മ​ണ്ഡ​ല​ങ്ങ​ൾ​ ​മാ​ർ​ ​ബ​സേ​ലി​യോ​സ് ​കോ​ളേ​ജി​ലാ​ണ് ​എ​ണ്ണു​ന്ന​ത്.​ ​പാ​റ​ശാ​ല,​ ​കാ​ട്ടാ​ക്ക​ട​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​വോ​ട്ടു​ക​ൾ​ ​മാ​ർ​ ​ഇ​വാ​നി​യോ​സ് ​കോ​ളേ​ജ് ​ആ​ഡി​റ്റോ​റി​യ​ത്തി​ലും​ ​നെ​യ്യാ​റ്റി​ൻ​ക​ര​യി​ലെ​ ​വോ​ട്ടെ​ണ്ണ​ൽ​ ​മാ​ർ​ ​ഇ​വാ​നി​യോ​സി​ലെ​ ​ബി.​വി.​എം.​സി​ ​ഹാ​ളി​ലും​ ​ന​ട​ക്കും.