
തിരുവനന്തപുരം : കേരളം നാളെ പോളിംങ് ബൂത്തിലേക്ക്.സംസ്ഥാനത്ത് 2,61,51,534 പേർക്കാണ് ഇക്കുറി വോട്ടവകാശമുള്ളത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തിരഞ്ഞടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.ഇരുപത് ലോക്സഭാ മണ്ഡലങ്ങളിലായി ആകെ 227 സ്ഥാനാർത്ഥികളാണ് മത്സരരംഗത്ത്.
ഒരുലക്ഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സംസ്ഥാന, കേന്ദ്രസേനാംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
24,970 പോളിങ് ബൂത്തുകളുണ്ട്. ശക്തമായ സുരക്ഷയാണ് സംസ്ഥാനത്തെമ്പാടും. പ്രശ്നസാധ്യതയുള്ള 3621 ബൂത്തുകളാണുള്ളത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന 219 ബൂത്തുകളുണ്ട്. 57 കമ്പനി കേന്ദ്രസേനയും കേരള, തമിഴ്നാട്, കര്‍ണ്ണാടക പോലീസും സുരക്ഷ ഒരുക്കും.
ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് പരീക്ഷണാടിസ്ഥാനത്തിലുള്ള മോക്ക് പോളിംങ് നടക്കും. ഏഴുമണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. 44 ,427 ബാലറ്റ് യൂണിറ്റുകളാണ് തയ്യാറാക്കിയിട്ടുള്ളത്. സഹകരണബാങ്കുകളുടെയും സഹകരണ സ്ഥാപനങ്ങളുടെയും തിരിച്ചറിയല്‍കാര്‍ഡ് , തിരിച്ചറിയല്‍രേഖയായി ഇത്തവണ അംഗീകരിക്കില്ല. വോട്ടെടുപ്പിന് ശേഷം ഇലക്ട്രോണിക്ക് വോട്ടിംങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും 257 സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. പിന്നീട് രാജ്യം ആര് ഭരിക്കുമെന്നറിയാന്‍ ഒരുമാസത്തെ കാത്തിരിപ്പ്.