
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആദ്യ മണിക്കൂർ പിന്നിടുമ്പോൾ രണ്ടര ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തിയതായാണ് പ്രാഥമിക കണക്ക്. മിക്ക പോളിംഗ് ബൂത്തുകളിലും രാവിലെ മുതൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. മോക് പോളിനിടെ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ ചെറിയ തകരാറുകള്‍ കണ്ടെത്തി. വോട്ടെടുപ്പിന് ആരംഭിക്കുന്നതിന് മുമ്പ് തന്നെ മിക്കതും പരിഹരിച്ചു. ചിലയിടങ്ങളിൽ തകരാറുകൾ പരിഹരിച്ച് വരികയാണ്. മഴയില്‍ ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് മലപ്പുറം മുണ്ടുപറമ്പിലെ രണ്ട് പോളിങ് ബൂത്തുകള്‍ മാറ്റി ക്രമീകരിച്ചു.
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനും കുടുംബവും, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടി, എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡനും കുടുംബവും, ചാലക്കുടുയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ന്നസെന്റും കുടുംബവും, തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.
ചാലക്കുടി പള്ളിപ്രം അസാസുൽ ഇസ്ലാം മദ്രസ്സയിലെ വിവി പാറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് മാറ്റി സ്ഥാപിച്ചു. കായംകുളത്ത് അഞ്ച് ബൂത്തുകളിൽ വോട്ടിങ് യന്ത്രത്തില്‍ തകരാര്‍. പാലക്കാട് ആലത്തൂർ മണ്ഡലത്തിലെ പൊൽപ്പുള്ളിയിലും കൊല്ലം അഞ്ചൽ പഞ്ചായത്തിലെ 60,62 ബൂത്തുകളിലെ യന്ത്രം വോട്ടിംഗ് മെഷീന് തകരാറിലായി. ഇവിടെ വോട്ടിംഗ് തുടങ്ങിയിട്ടില്ല. വടകര തിക്കോടി തൃക്കോട്ടൂര്‍ എ.യു.പി സ്കൂളിലെ വോട്ടിങ് യന്ത്രത്തിലും തകരാറുണ്ടായി.
24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടർമാരാണ് ഇത്തവണയുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീ വോട്ടർമാരും1,26,84,839 പുരുഷ വോട്ടർമാരുണ്ട്. 174 ട്രാൻസ്ജെൻഡർ വോട്ടർമാര്‍ ഇത്തവണ സമ്മതിദാനാവകാശം നിര്‍വ്വഹിക്കും. പ്രശ്നസാധ്യതയുള്ള 3621 പോളിങ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
രാജ്യവ്യാപകമായി ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാംഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്കേരളത്തിലെ 20 മണ്ഡലങ്ങളിലടക്കം 117 ലോക്സഭാ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നതും ഈ ഘട്ടത്തിൽ തന്നെയാണ്.