ഞായറാഴ്ച വരെ സംസ്ഥാനവ്യാപകമായി താപനില ഉയരാൻ സാധ്യത

തിരുവനന്തപുരം: വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് സൂര്യാഘാതമുണ്ടാകാൻ സാധ്യതയെന്ന് ദുരന്തനിരവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഞായറാഴ്ച വരെ സംസ്ഥാനവ്യാപകമായി താപനില ഉയരാനും സാധ്യതയുണ്ട്. വയനാട് ഒഴികെയുള്ള ജില്ലകളിലെല്ലാം താപനില വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ പാലക്കാട് ജില്ലകളില്‍ താപനില രണ്ടുമുതല്‍ നാലു ഡിഗ്രി വരെ ഉയർന്നേക്കുമെന്നും സൂര്യാഘാതം ഒഴിവാക്കാൻ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകിയിട്ടുണ്ട്