കോരാണി വാറുവിളാകം ദേവീ ക്ഷേത്രത്തിൽ സമൂഹ പൊങ്കാല നടന്നു

കോരാണി : കോരാണി വാറുവിളാകം ദേവീ ക്ഷേത്രത്തിലെ മീന പുണർത മഹോത്സവതോടനുബന്ധിച്ച് ഇന്ന് നടന്ന സമൂഹ പൊങ്കാലയിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.ക്ഷേത്രത്തിന്റെ വടക്കേ നടയിൽ ഒരുക്കിയ പണ്ടാര അടുപ്പിൽ ക്ഷേത്രം മേൽശാന്തി കരുണാകരൻ ശാന്തി ദീപം പകർന്നു. നാളെ രാവിലെ 9 മുതൽ ഗരുഡൻ തൂക്കം ആരംഭിക്കും.തുടർന്ന് അലങ്കാരതൂക്കം, കുത്തിയോട്ടം,വൈകിട്ട് സോപാന സംഗീതം,പള്ളിവേട്ട, 20 ന് വൈകിട്ട് 5 ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, ദേവിയുടെ തിരു ആറാട്ട് , 7 ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ആറാട്ട് വിളക്ക്, തൃക്കൊടിയിറക്ക്, രാത്രി 11 ന് വലിയ കുരുതി തർപ്പണം.