കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ 31-ാം മത് ഡിവിഷൻ സമ്മേളനവും പുതുതായി നിർമ്മിച്ച പെൻഷൻ ഭവൻ ഉദ്ഘാടനവും

ആറ്റിങ്ങൽ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 31-ാം മത് ഡിവിഷൻ സമ്മേളനവും പുതുതായി നിർമ്മിച്ച പെൻഷൻ ഭവൻ ഉദ്ഘാടനവും നഗരസഭാ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. തുടർന്ന് ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജെ.സുധാകരൻ, പി.ബാലകൃഷ്ണപിള്ള, വി. രാജൻ, എം. ജലാലുദീൻ, മറ്റ് സംസ്ഥാന ജില്ലാതല നേതാക്കൾ പങ്കെടുത്തു. മിനി വൈദ്യുതി ഭവന് സമീപത്തായി സംഘടന 13,95237 രൂപ ചിലവിട്ട് മൂന്ന് സെന്റ് സ്ഥലം വാങ്ങി ഇതിൽ 11,77005 രൂപ ചിലവിട്ടാണ് കെട്ടിടം നിർമ്മിച്ചത്.