സമ്പത്തിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജാഥ

വക്കം : ‘ഇത് കേരളമാണ്’ എന്ന മുദ്രവാക്യം ഉയർത്തി ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി സമ്പത്തിനെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജാഥ സംഘടിപ്പിച്ചു.നിലയ്ക്കാമുക്കിൽ നിന്നും ആരംഭിച്ച ജാഥ കായിക്കര കടവിൽ അവസാനിച്ചു.കുട്ടികളും സ്ത്രീകളും അടങ്ങുന്ന നിരവധിആളുകൾ ജാഥയിൽ പങ്കെടുത്തു.സിപിഎം നേതാക്കളായ ആനത്തവട്ടം ആനന്ദൻ ,അഡ്വ സത്യൻ എംഎൽഎ ,എസ്സ്.വേണുജി,അഡ്വ ഷൈലജ തുടങ്ങിയവർ ജാഥയ്ക്ക് നേതൃത്വം നൽകി.