എൽഡിഎഫ് പ്രചരണറാലിയും പൊതുയോഗവും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. എ.സമ്പത്തിന്റെ വിജയത്തിനായി എൽ.ഡി.എഫ് ഈസ്റ്റ്, വെസ്റ്റ് മേഖലാ കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പ്രചരണറാലിയും പൊതുയോഗവും മുൻ ഗതാഗതമന്ത്രി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പട്ടണത്തിലൂടെ കടന്ന് വന്ന ബഹുജനറാലി കുഴിമുക്ക് ജംഗ്ഷനിൽ സമാപിച്ചു. അഡ്വ.ബി.സത്യൻ എം.എൽ.എ, നഗരസഭാ ചെയർമാൻ എം.പ്രദീപ്, ആർ.രാമു, അവനവഞ്ചേരിരാജു, കെ.എസ്.ബാബു, കിളിമാനൂർ പ്രസന്നൻ, സി.ജെ.രാജേഷ് കുമാർ, കോരാണി സനൽ, നസീർ ബാബു, എം.മുരളി, സി.ദേവരാജൻ, ആർ.രാജു, വിഷ്ണു ചന്ദ്രൻ, ആർ.എസ്.അനൂപ്,  തുടങ്ങിയവർ പങ്കെടുത്തു.