സമ്പത്തിന്റെ പ്രചാരണത്തിന് സമാപനം : യുവാക്കളുടെ മെഗാ റോഡ് ഷോ ആവേശമായി മാറി…

ആറ്റിങ്ങൽ : എൽ.ഡി.എഫ് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി ഡോ. എ. സമ്പത്തിന്റെ പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് നടന്ന യുവാക്കളുടെ മെഗാ റോഡ് ഷോ ഇന്ന് രാവിലെ 8 മണിക്ക് കാട്ടാക്കടയിൽ നിന്നും ആരംഭിച്ച് ആര്യനാട് വഴി നെടുമങ്ങാട് എത്തി. അവിടെ നിന്നു വെഞ്ഞാറമൂട്, മംഗലപുരം, ആറ്റിങ്ങൽ വഴി വർക്കലയിൽ സമാപിച്ചു

വാദ്യമേളങ്ങൾ, തെയ്യം, കലാപരിപാടികൾ കൂടാതെ 4000 ത്തോളം യുവാക്കൾ ഇരു ചക്ര വാഹനങ്ങളിൽ സ്ഥാനാർഥിയോടൊപ്പം സഞ്ചരിച്ചു.

സ്ഥാനാർത്ഥിയെ കൂടാതെ വി. ശിവൻകുട്ടി, വി.ശശി, ഡി. കെ. മുരളി എം എൽ എ, വി. ജോയ്എം എൽ എ, ബി. സത്യൻ എം എൽ എ, ഐ. ബി. സതീഷ് എം എൽ എ, ഡി വൈ എഫ് ഐ നേതാക്കളായ എ. എ. റഹിം, കെ പി പ്രമോഷ്, എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് വിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി