എൽഡിഎഫിന്റെ ബൂത്ത്‌ കൺവെൻഷനുകൾക്ക് വക്കത്ത് തുടക്കമായി

വക്കം : എൽഡിഎഫിന്റെ ബൂത്ത്‌ കൺവെൻഷനുകൾക്ക് വക്കത്ത് തുടക്കമായി. 191നമ്പർ ബൂത്ത്‌ കൺവെൻഷൻ വക്കത്ത് പോലീസ് മുക്കിൽ വെച്ച് നടന്നു. സിപിഐ(എം)ആറ്റിങ്ങൽ ഏരിയകമ്മിറ്റി അംഗം വേണുജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സിപിഐ(എം)വക്കം ലോക്കൽകമ്മിറ്റി സെക്രട്ടറി ഡി അജയകുമാർ, കുഞ്ഞാമ്പു സിപിഐ(എം) കണ്ണമംഗലം ബ്രാഞ്ച് സെക്രട്ടറി റസ്സൽ, വാർഡ്‌ മെമ്പർ നൗഷാദ്, ഡിവൈഎഫ്ഐ വക്കം മേഖലാ സെക്രട്ടറി സജീവ്, എസ്എഫ്ഐ ആറ്റിങ്ങൽ ഏരിയകമ്മിറ്റി അംഗം സഹൽ, സഖാവ് മാജിദ, സിപിഐ നേതാക്കൾ, മുതിർന്ന പാർട്ടി പ്രവർത്തകർ, പാർട്ടി അനുഭാവികൾ, ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.