ഇടിമിന്നലേറ്റ് മരം കഷ്ണങ്ങളായി ഒടിഞ്ഞു തെറിച്ചു

വെള്ളനാട്: വെള്ളനാട് കടുക്കാമൂട് ജംഗ്ഷനിൽ കടുക്കാമൂട് സ്വദേശി നാരായണപിള്ളയുടെ പുരയിടത്തിലെ കൂറ്റൻ അക്കേഷ്യാ മരം ഇന്നലത്തെ ഇടിമിന്നലേറ്റ് കഷ്ണങ്ങളായി ഒടിഞ്ഞു തെറിച്ചു. വളരെ ദൂരം മരകഷണങ്ങൾ തെറിച്ചെങ്കിലും ആർക്കും അപകടമില്ല. ആര്യനാട് കാര്യോടിന് സമീപത്തും ഇന്നലെ മരം 11കെ.വി ലൈനിന് മുകളിലൂടെ ഒടിഞ്ഞ് വീണിരുന്നു. ഇവിടേയും ആളപായമില്ല. രണ്ട് ദിവസമായി പെയ്യുന്ന വേനൽമഴ പലയിടങ്ങളിലും നാശം വിതച്ചു.