ഹോം ഫോർ ഹോംലസ് പദ്ധതി: ലയൺസ്‌ ക്ലബ്‌ നിർധന കുടുംബത്തിന് വീട് നിർമ്മിച്ചു നൽകി

ആറ്റിങ്ങൽ: ലയൺസ് ക്ലബ്‌ ഡിസ്ട്രിക്റ്റ്  ഗവർണർ ജോൺജി കൊട്ടറയുടെ ആശയത്തിൽ ഉദിച്ച ഹോം ഫോർ ഹോംലസ് പദ്ധതി പ്രകാരം സോൺ ചെയർപേഴ്സൺ ലയൺ ആർ. അരവിന്ദാക്ഷൻ ഒമ്പതര ലക്ഷം രൂപ ചെലവാക്കി നിർദ്ധനരായ രത്നമ്മയ്ക്കും കുടുംബത്തിനും വീട് നിർമ്മിച്ചു നൽകി. ആറ്റിങ്ങൽ റോയൽ ക്ലബ്ബിൽ നടന്ന റീജണൽ കോൺഫ്രൺസിൽ ഡിസ്ട്രിക് ഗവർണർ ലയൺ ജോൺജി കൊട്ടറയും സോൺ ചെയർപേഴ്സൺ ലയൺ ആർ. അരവിന്ദാക്ഷനും ചേർന്ന് താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി ലയൺ ആർ.കെ. രാധാകൃഷ്ണൻ, റീജണൽ ചെയർപേഴ്സൺ ലയൺ അഡ്വ: വിജയമോഹൻ ഡി.സിമാരായ എൻജിനിയർ ലയൺ രവീന്ദ്രൻനായർ, ലയൺ അഡ്വ. പ്രദീപ്, വിസിറ്റിംഗ് സോൺ ചെയർപേഴ്സൺ അനിൽകുമാർ, ലയൺ കബീർദാസ്, ക്ബ്ബ് പ്രസിഡന്റുമാരായ ഡോ. രാധാകൃഷ്ണൻ, ലയൺ ഷാനവാസ്, ലയൺ ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.