ആറ്റിങ്ങലിൽ 143 അടി ഉയരത്തിൽ രാജ : ഇത് കേരളത്തിൽ ഉയർന്ന മലയാള നടന്റെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ !!!

ആറ്റിങ്ങൽ : സിനിമാ പ്രൊമോഷനുകളുടെ ഭാഗമായി ഉയർന്നിരുന്ന താരങ്ങളുടെ കട്ട്‌ ഔട്ട്‌ ഇപ്പോൾ റെക്കോർഡുകൾ സൃഷ്ടിക്കാൻ തുടങ്ങി. ഏറ്റവും ഉയരം കൂടിയ കട്ട്‌ ഔട്ട്‌ പട്ടികയിൽ ഇനി ആറ്റിങ്ങലിന്റെ പേരും. കേരളത്തിൽ ഒരു മലയാള നടന്റെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ ഇനി രാജയുടെ പേരിൽ. 143 അടിയാണ് ഉയരം.

ആറ്റിങ്ങൽ മാമത്താണ് മമ്മൂട്ടിയുടെ പടുകൂറ്റൻ കട്ട്‌ ഔട്ട്‌ ഉയർന്നത്. മധുരരാജ സിനിമാ റിലീസ് ആഘോഷമാക്കിയാണ് രാജയുടെ വേഷത്തിൽ മമ്മൂട്ടിയുടെ 143 അടി ഉയരം വരുന്ന കട്ട്‌ ഔട്ട്‌ സ്ഥാപിച്ചത്. കൈ കൂപ്പി നിൽക്കുന്ന രാജയെ കാണാൻ ആളുകളുടെ തിരക്കാണ്.

കേരളത്തിലെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ തമിഴ് നാടൻ വിജയുടെ പേരിലാണ്. ‘സർക്കാർ’ സിനിമാ ഇറങ്ങിയപ്പോൾ കൊല്ലം പീരങ്കി മൈതാനത്ത് ഉയർന്ന വിജയുടെ 175 അടി ഉയരത്തിലുള്ള കട്ട്‌ ഔട്ട്‌ ആണ് റെക്കോർഡ്. എന്നാൽ ഒരു മലയാള നടന്റെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ രാജയുടെ പേരിലും ആറ്റിങ്ങലിന്റെ മണ്ണിലും…

– ആറ്റിങ്ങൽ വാർത്ത – attingalvartha.com