ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.

പോത്തൻകോട്: വീട്ടിൽ കക്കൂസിന് കുഴിയെടുക്കുന്നതിനിടെ തളർന്നുവീണ ഗൃഹനാഥൻ മരിച്ചു. അയിരൂപ്പാറ ചാരുംമൂട് കാവുവിള വീട്ടിൽ സോമൻ (65 ) ആണ് മരിച്ചത്. വീട്ടിലെ ആവശ്യത്തിന് മറ്റൊരു ജോലിക്കാരനുമൊത്ത് കുഴിയെടുത്ത് മണ്ണ് നീക്കം ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴിയിൽ നിന്ന് കരയ്ക്കുകയറി വെള്ളം കുടിച്ചുടൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: സുശീല. മക്കൾ: അരുൺ,അപ്സര. മെഡിക്കൽ കോളേജ് മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്കരിക്കും.