മോദിയുടെ അഴിമതിക്കെതിരായ ജനവിധിയാണ് വരാനിരിക്കുന്നത് : എം.എം.ഹസ്സന്‍

അരുവിക്കര:വിലക്കയറ്റത്തിനും അഴിമതിക്കെതിരേയും ശക്തമായ പ്രതികരണം നടത്തി അധികാരത്തില്‍ വന്ന മോദി രൂക്ഷമായ വിലക്കയറ്റവും രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയും നടത്തിയെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസ്സന്‍.ഇന്ധനവില കുറയ്ക്കുമെന്ന് വാഗ്ദാനം നല്‍കിയ ശേഷം നികുതി കൊള്ള നടത്തി ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്ധനവിലയുള്ള രാജ്യമാക്കി ഇന്ത്യയെമാറ്റി. തുഗ്ലക് സാമ്പത്തിക പരിഷ്‌ക്കാരങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത മോദിസര്‍ക്കാരിനെതിരെയുള്ള ജനകീയ കോടതിയുടെ ശിക്ഷയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കാന്‍ പോകുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശിന്റെ തിരഞ്ഞെടുപ്പ് പര്യടനം പള്ളിക്കലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.