സംവിധായകനായി മോഹൻലാൽ എത്തുന്നു; ആവേശക്കൊടുമുടിയിൽ ആരാധകർ

ചലച്ചിത്രലോകത്തെ അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി മോഹൻലാലിൻറെ ബ്ലോഗ് വൈറലാകുന്നു. “അതേ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു, ഇത്രയും കാലം ക്യാമറയ്ക്ക് മുന്നില്‍ പകര്‍ന്നാടിയ ഞാന്‍ ക്യാമറയ്ക്ക് പിന്നിലേക്ക് നീങ്ങുന്നു” അദ്ദേഹം ബ്ലോഗിൽ കുറിച്ചു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ത്രീഡി ആയിരിക്കുമെന്നും അറിയിക്കുന്നു.

ബറോസ് എന്നാണ് സിനിമയുടെ പേര്. ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന സ്വന്തം വെബ്‌സൈറ്റിലെ പ്രതിമാസ ബ്ലോഗിലാണ് ആരാധകരെയും ആസ്വാദകരെയും ചലച്ചിത്രലോകത്തെ ഒരു പോലെ അത്ഭുതപ്പെടുത്തുന്ന പ്രഖ്യാപനവുമായി ലാല്‍ എത്തിയത്. പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു ലോകസിനിമാ ചെയ്യാനുള്ള ആഗ്രഹം വളരെ വർഷങ്ങളായി തന്നെ പിന്തുടരുന്നതാണെന്നും ഇപ്പോൾ അതിനുള്ള സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏതായാലും സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന ഈ പ്രഖ്യാപനത്തിന്റെ കൂടുതൽ വിവരങ്ങൾക്കായി സിനിമാ ലോകം കാത്തിരിക്കുന്നു.

ബ്ലോഗിന്റെ പൂർണ രൂപം:

A New Journey Begins – Barroz Guardian Of D’ Gama’s Treasure