ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ ആറ്റിങ്ങലിൽ മൈജി എത്തി

ആറ്റിങ്ങൽ : മൈജിയുടെ 69ആം ഷോറൂം ആറ്റിങ്ങലിൽ പ്രവർത്തനമാരംഭിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് എതിർവശമാണ് ഷോറൂം തുറന്നത്. പ്രശസ്ത സിനിമ താരങ്ങളായ ഉണ്ണി മുകുന്ദനും മിയയും ചേർന്ന് ഷോറൂം ജനങ്ങൾക്കായി സമർപ്പിച്ചു.


ഉത്സവാഘോഷങ്ങളുടെ ചായയിൽ വൻ ജനപിന്തുണയോടെയാണ് മൈജി തുറന്നത്. പ്രിയതാരങ്ങളെ കാണാനും കേൾക്കാനും എത്തിയവർക്ക് മൈജി നറുക്കെടിപ്പിലൂടെ വിലയേറിയ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള സമ്മാനങ്ങൾ നൽകി. ഓഫറുകളുടെ മാർജിൻ ഫ്രീയാണ് മൈജി. ആറ്റിങ്ങലിലെ മൊബൈൽ പ്രേമികൾക്ക് മൈജി ഒരുക്കുന്നത് ആകർഷണീയമായ ഡിജിറ്റൽ ശേഖരങ്ങളാണ്.

പ്രമുഖമായ ബ്രാൻഡുകളുടെ എല്ലാ ഡിജിറ്റൽ പ്രോഡക്ടുളും മോഡലുകളും മൈജി ഷോറൂമുകളിൽ ലഭ്യമാണ്‌.സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്‌, ടാബ്‌ലെറ്റ്‌, സ്മാർട്ട്‌ ടി.വി., ക്യാമറ, സ്മാർട്ട്‌ വാച്ച്‌, എന്റർടെയ്‌ൻമെന്റ്‌സ്‌ സിം ആൻഡ്‌ റീചാർജ്‌ എന്നിവയുടെ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്‌. മികച്ച ഫിനാൻസ്‌ കമ്പനികളുമായി ചേർന്ന്‌ ഉപഭോക്താക്കൾക്ക്‌ സാമ്പത്തിക സൗകര്യങ്ങളും മൈജി ഒരുക്കുന്നുണ്ട്‌.