ദേശീയ സ്കൂൾ കായികമേളയിൽ കരാട്ടെ മത്സരങ്ങളിൽ കേരളത്തിന്റെ ആദ്യ മെഡൽ ആറ്റിങ്ങൽ കരാട്ടെ ടീം താരം ഫിദ ഹാജത്തിന്.

ആറ്റിങ്ങൽ : പഞ്ചാബിൽ നടന്നുകൊണ്ടിരിക്കുന്ന ദേശീയ സ്കൂൾ കായികമേള അണ്ടർ 19 കരാട്ടെ മത്സരങ്ങളിൽ പെൺകുട്ടികളുടെ -32 കിലോഗ്രാം വിഭാഗത്തിൽ കേരളത്തിന് വേണ്ടി അലൻ തിലക് കരാട്ടെ സ്കൂൾ ആറ്റിങ്ങൽ കരാട്ടെ ടീം താരം 11 വയസുകാരി ഫിദ ഹാജത്ത് വെങ്കലം നേടി. ഒന്നാം റൗണ്ടിൽ പശ്ചിമ ബങ്കാളിനെ 6-0 നും രണ്ടാം റൗണ്ടിൽ കർണ്ണാടകത്തിനെ 7-0 നും തോൽപ്പിച്ച് സെമിയിലെത്തിയ ഫിദ സെമിയിൽ ഗുജറാത്തിനെതിരെ മികച്ച പ്രകടനം ച്ചെങ്കിലും 3-5 പരാജയപ്പെടുകയായിരുന്നു. കീഴാറ്റിങ്ങൽ ബിവിയുപിഎസ്സിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഫിദ. ആലംകോട് സ്വദേശിയാണ്. ബിവിയുപിഎസ്സിൽ ആറ്റിങ്ങൽ കരാട്ടെ ടീം നടത്തി വരുന്ന സൗജന്യ കരാട്ടെ ക്ലാസിലൂടെ 2 വർഷം മുമ്പ് കരാട്ടെ രംഗത്ത് എത്തിയ ഫിദ ആറ്റിങ്ങൽ സ്വസ്തിയ ഫിറ്റ്നസ്സ് സ്പേസിലെ പരിശീലനത്തിലൂടെയാണ് മുഖ്യധാരാ മത്സര രംഗത്ത് എത്തുന്നത്. 2018 സംസ്ഥാന കരാട്ടെ മത്സരത്തിൽ കത്തയിൽ വെങ്കലവും കുമിത്തെയിൽ സ്വർണ്ണവും നേടി. കഴിഞ്ഞ വർഷത്തെ സബ് ജൂനിയർ ദേശീയ മത്സരത്തിൽ പത്ത് വയസുള്ള പെൺകുട്ടികളുടെ കുമിത്തെയിൽ കോർട്ടർ ഫൈനലിൽ എത്തിയിരുന്നു.

കേരളം ആദ്യമായി ദേശീയ സ്കൂൾ കരാട്ടെയിൽ പങ്കെടുത്ത ഈ വർഷം ആദ്യ മെഡൽ ആറ്റിങ്ങലിന് തന്നെ സമ്മാനിച്ചിരിക്കുകയാണ്‌ ഫിദ.