നവജ്യോതി കലാ സാംസ്‌കാരിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്യാമ്പ്

കിളിമാനൂർ : ചൂട്ടയിൽ നവജ്യോതി കലാ സാംസ്‌കാരിക ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കുള്ള 2 ദിവസത്തെ ക്യാമ്പ് ഇന്ന് കൊട്ടാരം സ്കൂളിൽ വച്ച് കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്‌. രാജലക്ഷ്മി അമ്മാൾ ഉദ്‌ഘാടനം നിർവ്വഹിച്ചു. തുടർന്ന് ആറ്റിങ്ങൽ ഫയർ & റസ്ക്യൂ ടീമംഗങ്ങളായ സി.ആർ. ചന്ദ്രമോഹൻ, ആർ.എസ്.ബിനു, ബിപിൻ എന്നിവരുടെ നേതൃത്വത്തിൽ അഗ്നിശമന രക്ഷാപ്രവർത്തന ബോധവത്കരണ ക്ലാസും നടന്നു .ക്യാമ്പ് വിവിധ പരിപാടികളോടെ നാളെ സമാപിക്കും.