പോത്തൻകോട് സ്വദേശിയുടെ കുടുംബത്തിന് സാന്ത്വന സഹായമായി നവോദയ ഹയില്‍

പോത്തൻകോട് : സൗദീ അറേബ്യയയിലെ ഹയിലില്‍ ജോലി ചെയ്യവെ മരണമടഞ്ഞ പോത്തന്‍കോട് ആനയ്ക്കോട് സ്വദേശി സുരേഷ് സുധാകരന്‍റെ കുടുംബത്തിന് ഹയില്‍ നവോദയയും മറ്റ് നല്ലവരായ സുഹ്യത്തുക്കളും ചേര്‍ന്ന് സമഹരിച്ച രണ്ടുലക്ഷം രുപയുടെ ധനസഹായം കൈമാറി. പോത്തന്‍ക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് കെ വേണുഗോപാലന്‍ നായരുടെ സാന്നിധ്യത്തിലാണ് സുധാകരന്റെ കുടുംബത്തിന് തുക കൈമാറിയത്. നവോദയ കേന്ദ്ര കമ്മറ്റി അംഗം മന്‍സൂര്‍ കോഴിക്കോട് , നവോദയ ഗഫാര്‍ യൂണിറ്റ് ട്രഷറര്‍ ബക്കര്‍ വയനാട് . നൗഷാദ് നിലമ്പൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ എസ്‌. രാധദേവി , പഞ്ചായത്ത് അംഗം എസ്‌.വി സജിത്ത് , വാര്‍ഡ് മെമ്പർ റിയാസ് , അണ്ടൂര്‍ക്കോണം എൽസി മെമ്പർ സാകു എന്നിവര്‍ പങ്കെടുത്തു.