ശോഭാ സുരേന്ദ്രന്റെ നെടുമങ്ങാട്‌ മണ്ഡലം തെരെഞ്ഞെടുപ്പ്‌ കമ്മിറ്റി കാര്യാലയം സുരേഷ്‌ഗോപി തുറന്നു

നെടുമങ്ങാട്‌ : ആറ്റിങ്ങല്‍ പാര്‍ലമെന്റ്‌ എന്‍ ഡി എ സ്‌ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ നെടുമങ്ങാട്‌ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ്‌ കമ്മിറ്റി കാര്യാലയം സുരേഷ്‌ഗോപി എം പി ഉദഘാടനം ചെയ്‌തു . നിയോജക മണ്ഡലം പ്രസിഡണ്ട്‌ പൂവത്തൂര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. പോത്തന്‍കോട്‌ ദിനേശന്‍, അഡ്വ . പ്രദീപ്‌ കുറുന്താളി, വിനോദ്‌, നെട്ടിറച്ചിറ ജിതേഷ്‌ ,കബീര്‍ മുഹമ്മദ്‌ , കെ എ ബാഹുലേയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു .