കടലാക്രമണം : ഒരു മാസം സൗജന്യ റേഷന്‍

തിരുവന്തപുരം: കടല്‍ ക്ഷോഭത്തിന്റെ പഞ്ചാത്തലത്തില്‍ തീരദേശത്ത് താമസിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രിസഭയോഗം. ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാനാണ് മന്ത്രിസഭയോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനെ നിബന്ധനകള്‍ക്ക് വിധേയമായിട്ടാകും തീരുമാനം.

അതേസമയം തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. ശിക്ഷാ കാലാവധിയുടെ നിശ്ചിത കാലയളവ് പൂര്‍ത്തിയാക്കുകയും 70 വയസ്സ് കഴിയുകയും ചെയ്ത, ചീമേനി ജയിലിലെ നാലു തടവുകാര്‍ക്കാണ് ശിക്ഷായിളവ്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഉള്ള ഇന്‍ഷുറന്‍സ് പരിരക്ഷക്ക് അംഗീകാരമായി.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ തിങ്കളാഴ്ച മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കേരളത്തില്‍ ഞായറും തിങ്കളും 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.