പറമ്പിപ്പാലം നിസാർ അന്തരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ ലോകസഭാ പാർലെമെൻറ് നിയോജക മണ്ഡലത്തിൽ ,നെടുമങ്ങാട് യു.ഡി.ഫ് തെരഞ്ഞടുപ്പ് കമ്മിറ്റി കൺവീനർ, ശ്രീ പറമ്പി പാലം നിസാർ അന്തരിച്ചു.വെമ്പായം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടുമായിരുന്നു, ഇന്ന് പുലർച്ചെ വരെ സ്ഥാനാർത്ഥി അടൂർ പ്രകാശിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർമ്മനിരതനായിരുന്നു ,രാത്രി വീട്ടിൽ എത്തിയ ഉടനെ അസ്വസ്ഥത അനുഭവപ്പെട്ട നിസാറിനെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ഹൃദയസ്ഥഭംനം ആയിരുന്നു

മുൻ അണ്ടൂർകോണം പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് ,നിലവിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗമാണ് ,ഉജ്വല വാഗ്മിയും സംഘാടകനും ആയിരുന്നു

ശ്രീ നിസാറിന്റെ ആസ്മിക നിര്യാണത്തിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഡി.സി.സി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ എന്നിവർ അനുശോചിച്ചു