പിരപ്പൻകോട് ഗവ. എൽ.പി സ്കൂൾ വാർഷികവും “ദിശ” മാഗസീൻ പ്രകാശനവും

പിരപ്പൻകോട് : പിരപ്പൻകോട് ഗവ. എൽ.പി സ്കൂൾ വാർഷികവും “ദിശ” മാഗസീൻ പ്രകാശനവും നടന്നു. വാർഷികാഘോഷം മാണിക്കൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുതിരകുളം ജയൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ രചനകളും സ്കൂൾ മികവുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ “ദിശ ” മാഗസീൻ സംഗീത നാടക അക്കാഡമി പുരസ്കാര ജേതാവ് കണ്ണൂർ വാസൂട്ടി പ്രകാശനം ചെയ്തു. എസ്.എം.സി ചെയർമാൻ എസ്. ഗിരീഷ് അദ്ധ്യക്ഷനായി. പ്രഥമ കലാഭവൻമണി പുരസ്കാര ജേതാവ് സന്തോഷ് ബാബു മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എസ്. ലേഖകുമാരി, പഞ്ചായത്തംഗങ്ങളായ ജെ.എസ്. അനില, ശോഭന, പി.ടി.എ പ്രസിഡന്റ് എ. ജയചന്ദ്രൻ, മദർ പി.ടി.എ പ്രസിഡന്റ് പ്രിയ എം.നായർ, സ്കൂൾ വികസന സമിതി ചെയർമാൻ ആർ. അനിൽ, എ. ജ്യോതി, സതി, ഭാസ്കരപിള്ള തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സുഷമ കുമാരി സ്വാഗതവും ബിനി എൽ.പിള്ള നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.