പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കാട്ടാക്കട : കാട്ടാക്കടയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം കാട്ടി പോക്സോ കേസില്‍ അറസ്റ്റിലായ പൊലീസുകാരന്‍ ജയിലിനുള്ളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തിരുവനന്തപുരം റൂറൽ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ നവാദ് റാസയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നെയ്യാറ്റിന്‍കര സബ്ജയിലില്‍ വച്ചാണ് നവാദ് റാസ ആത്മഹത്യക്ക് ശ്രമിച്ചത്. കുളിമുറിയിൽ കയറിയ പ്രതി തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ജയിൽ ജീവനക്കാർ ഉടൻ തന്നെ നവാദിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച രാത്രിയോടെ കാട്ടാക്കടയിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങവേ റോഡിൽ വച്ച് മദ്യപിച്ചെത്തിയ ഇയാൾ പെൺകുട്ടിയെ കടന്നു പിടിക്കുകയും ഉപദ്രവിക്കുകയും മാലപൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. നാട്ടുകാരാണ് പൊലീസുകാരനെ പിടികൂടി കാട്ടക്കട സ്റ്റേഷനിൽ കൈമാറിയത്.

വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയപ്പോഴും നവാദ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. രാത്രിയോടെയാണ് ഇയാളെ ജയിലിലെത്തിച്ചത്. വൈദ്യപരിശോധനയ്ക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴും പൊലീസുകാരനായ ജോസിനെ തള്ളി നിലത്തിട്ട ശേഷം രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇയാൾ സെല്ലിൽ ഇയാൾ സ്വയം തലയിടിച്ചു പരിക്കേൽപ്പിച്ചു അക്രമാസക്തനായി. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം, പിടിച്ചുപറി. കുട്ടികൾക്ക് നേരെയുള്ള അതിക്രമം എന്നീ വകുപ്പുകൾ ചേർത്താണ് നവാദിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.