ദേഹാസ്വാസ്ഥ്യം: പോളിംഗ് ഓഫീസർ ഉൾപ്പെടെ രണ്ടു പേർ ആശുപത്രിയിൽ

അരുവിയോട് സെന്റ് തെരേസാസ് സ്കൂളിലെ പോളിംഗ് ഓഫിസറെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോരാണി സ്വദേശി അരവിന്ദാക്ഷനെ (51) യാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡ്യൂട്ടിക്കിടെ അസ്വസ്ഥത തോന്നിയ ഉദ്യോഗസ്ഥരെ പൊലീസ് വാഹനത്തിൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാളെ രണ്ടാം വാർഡിൽ അഡ്മിറ്റ് ചെയ്തു.
നെയ്യാറ്റിൻകരയിൽ വോട്ടു ചെയ്യാൻ നിൽക്കവെ കുഴഞ്ഞു വീണ വൃദ്ധനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശി കുഞ്ഞികൃഷ്ണൻ നാടാരെ (96) ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.