പൂവച്ചൽ മണ്ഡലം യുഡിഎഫ് കൺവൻഷൻ

പൂവച്ചൽ: പൂവച്ചൽ മണ്ഡലം കൺവൻഷൻ മുൻ സ്പീക്കർ എൻ. ശക്തൻ ഉദ്ഘാടനം ചെയ്യ്തു. മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. ശബരീനാഥൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. എൻ. രഞ്ചകുമാർ, എസ്. ജലീൽ മുഹമ്മദ്, വി.ആർ. പ്രതാപൻ, ജ്യോതിഷ് കുമാർ, എം.ആർ. ബൈജു, പൂവച്ചൽ ബഷീർ, സി.ആർ. ഉദയകുമാർ, ഇറവൂർ പ്രസന്നൻ, കൊണ്ണിയൂർ സലിം, എം. കാസിം കുഞ്ഞ്, ഫൈയ്സ് പൂവച്ചൽ, കട്ടയ്ക്കോട് തങ്കച്ചൻ, ജെ. ഷാഫി, എ. സുകുമാരൻ നായർ, എ.എസ്. ഇർഷാദ്, പൂവച്ചൽ സുധീർ, ഷംനാദ്, വിനേശൻ, ലിജു സാമുവൽ, ഉദയൻ പന്തടിക്കളം എന്നിവർ സംസാരിച്ചു. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സത്യദാസ് പൊന്നെടുത്തകുഴി (ചെയർമാൻ), ഷമീർ പൂവച്ചൽ, ആർ.എസ്. സജീവ് (ജനറൽ കൺവീനർമാർ) തുടങ്ങി 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.