വാഹനാപകടം ; പോത്തൻകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു

പോത്തൻകോട്: കാട്ടായിക്കോണത്ത് ഉണ്ടായ വാഹനാപകടത്തിൽ പോത്തൻകോട് സ്വദേശിയായ ഓട്ടോ ഡ്രൈവർ മരിച്ചു.

വാവറഅമ്പലം കൃഷ്ണകൃപയിൽ കൃഷ്ണൻകുട്ടി (58) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴു മണിയ്ക്കാണ് അപകടം നടന്നത്. കാട്ടായിക്കോണം ജങ്ഷനു സമീപം എതിർ ദിശയിൽ വന്ന വാഹനം ഓട്ടോറിക്ഷയിൽ ഇടിച്ചതിനു പിന്നാലെ ഓട്ടോയുടെ പിറകെ വന്ന മിനിപിക്കപ്പ് വാനും ഓട്ടോറിക്ഷയിൽ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ മറ്റ് യാത്രക്കാർക്ക് പരിക്കുണ്ടെങ്കിലും കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമായിരുന്നു. നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കൃഷ്ണൻകുട്ടി മരിച്ചു. മൃതദേഹം മെഡിക്കൽകോളെജ് ആശുപത്രിയിൽ. ഭാര്യ: ഉഷ. മക്കൾ; ദേവിക, ഗോപിക.