പത്തനംതിട്ട സ്വദേശി ചിറയിൻകീഴിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ

ചിറയിൻകീഴ് : യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ. ചിറയിൻകീഴ് ശരവണ ലോഡ്ജിലാണ് പത്തനംതിട്ട മല്ലപ്പളളി ചാത്തനം കുഴി വീട്ടിൽ അനീഷ് (39)നെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ റൂമിലെത്തിയ ഹോട്ടൽ ജീവനക്കാരൻ തട്ടിവിളിച്ചിട്ടും റൂം തുറക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വർഷങ്ങളായി പ്രശസ്തമായ ക്ഷേത്രങ്ങളിലെ ഉത്സവ പറമ്പുകളിൽ ഫാൻസി കച്ചവടം നടത്തുന്ന അനീഷ് ശാർക്കരയിൽ മീന ഭരണി മഹോത്സവത്തിന് വ്യാപാരമേളയിൽ ഫാൻസി കട നടത്തിയിരുന്നു . കച്ചവടവുമായി ബന്ധപ്പെട്ട് 45 ലക്ഷത്തിന്റെ കട ബാദ്ധ്യത അനീഷിന് ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതിനു മുമ്പും അനീഷ് രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നത്രെ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് കൂടുതൽ തെളിവുകൾ ശേഖരിച്ചു. ചിറയിൻകീഴ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.