ശബരി പാത – ശബരിമല വിമാനത്താവളം പൂവണിയുമോ?

തിരുവനന്തപുരം : ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ഏറെ സൗകര്യം ഒരുക്കുന്ന ശബരിപാത-ശബരിമല വിമാനത്താവളം പദ്ധതി സ്വപ്‍ന പദ്ധതിയായി മാറുമോ? എന്ന ചോദ്യം വീണ്ടും ഉയരുന്നത്. 1998ലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ടു മുഖ്യതിരഞ്ഞെടുപ്പ് വിഷയം ആക്കുവാൻ മുന്നണികളും സ്ഥാനാർത്ഥികളും തയാറാകണമെന്നു ദേശീയ ജനജാഗ്രതാ പരിഷത്ത് സംസ്ഥാന പ്രസിഡന്റും, ശബരി റെയിൽവേ കർമ്മ പദ്ധതി ജനറൽ കൺവീനറുംമായ അജി ബി. റാന്നി ആവശ്യപ്പെട്ടിരുന്നു. രണ്ടു പതിറ്റാണ്ടു മുൻപ് തുടക്കം കുറിച്ച ഒരു സംസ്ഥാനത്തിന്റെ വികസന സ്വപ്‍നം എങ്ങും എത്താതെ വീണ്ടും ഫയലുകളിൽ മയങ്ങുമോ?

എറണാകുളം മുതൽ തിരുവനന്തപുരം വരെ ഉള്ള മലയോര പ്രദേശത്തിന്റെ വികസനത്തിനും ദേശീയ തീർഥാടന കേന്ദ്രം എന്ന നിലയിൽ ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് ഏറെ യാത്ര സൗകര്യം ഒരുക്കുന്ന പദ്ധതി എന്നതിനാലും പാതപൂർത്തീകരിച്ചേ മതിയാകു.

1998 ൽ ശബരിപാത എന്ന ആശയം വന്നപ്പോൾ തന്നെ അങ്കമാലിയിൽ തുടങ്ങി എരുമേലി-റാന്നി-പത്തനംതിട്ട-പുനലൂർ-കുളത്തുർപ്പുഴ -പാലോട്‌-നെടുമങ്ങാട് വഴി തിരുവന്തപുരത്തോടു ബന്ധിപ്പിക്കണമെന്ന നിർദ്ദേശമാണ് ഉണ്ടായിരുന്നത് ഇതിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നവരാണ് മലയോരനിവാസികൾ എരുമേലിവരെ മാത്രം പാത ആക്കിയാൽ നഷ്ടത്തിലാകും എന്നത് ഏതൊരാൾക്കും അറിയാകുന്നകാര്യം ആണ്.

പാത പൂര്‍ത്തിയാകുമ്പോള്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം എന്നീ ജില്ലകളിലെ 30ലക്ഷം ജനങ്ങള്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം ലഭിക്കും.റോഡിലെ തിരക്കും അപകടങ്ങളും കുറയ്ക്കാന്‍ പാത സഹായിക്കും.

1998 ൽ 550 കോടി രൂപ ചെലവ് കണക്കാക്കിയ ശബരിപാത പദ്ധതിക്ക് പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 2815കോടി രൂപയാണ് ചെലവ്. പകുതി ചിലവ് സംസ്ഥാനം വഹിക്കാതെ പദ്ധതി നടപ്പിലാക്കില്ലാ എന്ന കേന്ദ്രം വ്യക്തമാക്കിയതോടെ സംസ്ഥാന വിഹിതം കിഫ്‌ബി വഴി പങ്കാളിയാകുവാൻ സംസ്ഥാനസർക്കാർ ശ്രമിക്കണം അങ്ങനെയെങ്കിൽ 1, 407.5 കോടി സംസ്ഥാനസർക്കാർ കണ്ടെത്തണം 5വർഷം ഏകദേശം 280കോടി രൂപ വീതം കിഫ്‌ബി വഴി വകയിരുത്തിയാൽമതിയാകും പദ്ധതിക്ക് ആവശ്യമായ സ്ഥലം സംസ്ഥാനസർക്കാർ സൗജന്യമായി ഏറ്റെടുത്തു നൽകിയാൽ തുക വീണ്ടും കുറയും 900കോടി രൂപയാണ് ഭൂമി ഏറ്റെടുക്കാൻ വേണ്ടി ചിലവ്‌ പ്രതീഷിക്കുന്നത്.

അങ്ങനെ എങ്കിൽ പദ്ധതിയുടെ പുരോഗതി അനുസരിച്ചു ബാക്കി തുകയായ 507കോടി രൂപ 5വർഷം കൊണ്ട് നൽകിയാൽ മതിയാകും. മറ്റു സംസ്ഥാനങ്ങൾ ഭൂമി ഏറ്റെടുത്തു നൽകി അതു സംസ്ഥാനവിഹിതമായ് കണക്കാക്കി ബാക്കി തുക മാത്രം റെയിൽവേ പദ്ധതിക്കായി നൽകുന്നുണ്ട്.

അതെ സമയം അങ്കമാലിയിൽ തുടങ്ങി എരുമേലി വരെ മാത്രം പാത മതിയെന്നും അത് പാത നഷ്ടത്തിലാകുമെന്നും അത് കൊണ്ട് പാത വേണ്ടെന്നും ചില വികസന വിരോധികളുടെ പ്രചാരണങ്ങൾ നടക്കുന്നത്.

എന്നാൽ ശബരിപാത, ശബരിമലവിമാനത്താവളം എന്നീ രണ്ട് പദ്ധതികളും പൂർത്തീകരിക്കുന്നതോടൊപ്പം നാടിന്റെ വികസനം സ്വപ്നതുല്യംമാകുംഎന്നതിൽ തർക്കംമില്ല.

കണ്ണൂരും ചിറകിലേറി കഴിഞ്ഞതിനാൽ ഇനിയും ചിറക് മുളകേണ്ടത് ശബരിമലവിമാനത്താവളത്തിനാണ് കോട്ടയം, പത്തനംതിട്ട ജില്ലയുടെ അതിർത്തിയിൽ വിമാനം ഇറങ്ങുന്ന മധുര സ്വപ്നത്തിലേക്കുള്ള കാത്തിരിപ്പിലാണ് ഇനി കേരളം. കണ്ണൂർ മട്ടന്നൂരിൽ വിമാനം ഇറങ്ങാൻ രണ്ട് പതിറ്റാണ്ടുകൾ കാത്തിരുന്നതുപോലെ ആകില്ല ശബരിമല വിമാനത്താവളമെന്ന്‌ മുഖ്യമന്ത്രി തന്നെ പറഞ്ഞത് ഏവരിലും സന്തോഷവും ആത്മ വിശ്വാസവും വർധിപ്പിക്കുന്നു.

വിമാനത്താവളം നിർമ്മിക്കാനായി സർക്കാർ തെരെഞ്ഞെടുത്ത എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവത്തിനു അനുയോഗ്യമാണെന്ന റിപോർട്ടറാണ് പദ്ധതിയെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച യു. എസ്. കമ്പിനിയായ ലൂയി ബർഗർ അറിയിച്ചത്.

കേരത്തിന്റെ സ്വപ്ന പദ്ധതികളായ ശബരി റെയ്ൽവേ, വിമാനത്താവളം എന്നിവ ഒരുമിച്ച് പൂർത്തിയാക്കേണ്ടിയിരിക്കുന്നു. അതിനായി കേരളത്തിൽ നിന്നും പോകുന്ന ഓരോ ജനപ്രതിനിധിക്കും പങ്കുണ്ട്. ഒരു സംസ്ഥാനത്തിന്റെ സ്വപ്‍ന പദ്ധതിയായ ശബരിപാത-ശബരിമല വിമാനത്താവളത്തിനായി കാത്തിരിക്കുകയാണ് കേരള ജനത.