സമ്പത്തിന്റെ വിജയത്തിന് വേണ്ടി യുവാക്കളുടെ മെഗാ റോഡ് ഷോ

എൽ ഡി എഫ് ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർഥി ഡോ. എ. സമ്പത്തിന്റെ പ്രചാരണത്തിന്റെ സമാപനം കുറിച്ച് കൊണ്ട് മെഗാ റോഡ് ഷോ ഏപ്രിൽ 21 നു രാവിലെ 8 മണിക്ക് കാട്ടാക്കടയിൽ നിന്നും ആരംഭിക്കും. ആര്യനാട് – രാവിലെ 8.45 ന്, നെടുമങ്ങാട് – രാവിലെ 9.30 ന്, വെഞ്ഞാറമൂട് – രാവിലെ 10 മണി, മംഗലപുരം – രാവിലെ 10.45ന്, ആറ്റിങ്ങൽ – രാവിലെ 11.30 ന്, വർക്കല – ഉച്ചയ്ക്ക് 12 മണി.

വാദ്യമേളങ്ങൾ, തെയ്യം, കലാപരിപാടികൾ കൂടാതെ 2000 യുവാക്കൾ ഇരു ചക്ര വാഹനങ്ങളിൽ സ്ഥാനാർഥിയോടൊപ്പംസഞ്ചരിക്കും. കാട്ടാക്കടയിൽ നിന്നും ആരംഭിച്ച് വർക്കല സമാപിക്കും എന്നിവിടങ്ങളിൽ മെഗാ റോഡ് ഷോ സഞ്ചരിക്കും. സ്ഥാനാർത്ഥിയെ കൂടാതെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, വി.ശശി, ഡി. കെ. മുരളി എം എൽ എ, വി. ജോയ് എം എൽ എ, ബി. സത്യൻ എം എൽ എ, ഐ. ബി. സതീഷ് എം എൽ എ, എ. എ. റഹിം, കെ പി പ്രമോഷ് തുടങ്ങിയവർ നേതൃത്വം നൽകും.