മാണി സാറിന്‍റെ നിര്യാണത്തില്‍ ഡോ എ സമ്പത്ത് എം പി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി

കേരള രാഷ്ട്രീയത്തിലെ ഒരു യുഗമാണ് അവസാനിച്ചതെന്ന് ഡോ എ സമ്പത്ത്‌ പറഞ്ഞു . എന്‍റെ പിതാവ് സഖാവ് കെ.അനിരുദ്ധനും മാണി സാറും ഒരേ കാലത്ത് മദ്രാസ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു. ചരിത്ര നിയോഗം പോലെ 15, 16 ലോക്സഭകളില്‍ ഈ രണ്ട് വ്യക്തിത്വങ്ങളുടേയും പുത്രന്മാരൂ൦ ജോസ്. കെ. മാണിയും ഞാനും (ഡോ എ സമ്പത്ത് എം പി) ഒരുമിച്ച് പ്രവര്‍ത്തിക്കാനിടയായി.

തലമുറക്കള്‍ക്കതീതമായ് വിപുലമായ സുഹൃത്ബന്ധത്തിന്റെയും സ്നേഹ വാത്സല്യങ്ങളുടേയും തലതൊട്ടപ്പനായിരുന്നു അദ്ദേഹം. കക്ഷി-രാഷ്ട്രീയ ത്തിനപ്പുറമായ സ്നേഹ ബഹുമാനങ്ങള്‍ ആര്‍ജിക്കാന്‍ കഴിഞ്ഞ അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന് കേരള വികസനത്തെ കുറിച്ച് സ്വന്തമായ പരിപ്രേക്ഷ്യം തന്നെയുണ്ടായിരുന്നു.

അദ്ധ്വാന വര്‍ഗ സിദ്ധാന്തം – എം.എ.ഇക്കണോമിക്സ് വിദ്യാര്‍ത്ഥിയായി രിക്കുമ്പോള്‍ ഞങ്ങള്‍ പഠിക്കാനിടയായതൂ൦SFI പഠന ക്യാമ്പില്‍ ഡോ.തോമസ് ഐസക്കുമായി ചര്‍ച്ച ചെയ്യാനിടയായത് ഈ വേളയില്‍ അനുസ്മരിക്കുകയാണ്…തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തിരക്കിനിടയിലാണ് മാണി സാറിന്‍റെ വിയോഗം അറിയാനിടയായത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമം എന്നും സമ്പത്ത്‌ പറഞ്ഞു.