ഷിബി നിലാമുറ്റത്തിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദർശനവും

ഷിബി നിലാമുറ്റത്തിന്റെ പുസ്തക പ്രകാശനവും ചിത്രപ്രദർശനവും നടന്നു.കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ചു. കലയും സാഹിത്യവും സാമൂഹ്യപരിവർത്തനത്തിന്റെ വഴിവിളക്കാണ്. ഏതു കാലത്തും ഏതു ദേശത്തും കവികൾ സ്വാതന്ത്ര്യത്തിന്റെ സന്ദേശം പകർന്നു നൽകുന്നു. അതു വഴി അവർ സമൂഹത്തിന്റെ ശബ്ദമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.കവി രാധാകൃഷ്ണൻ കുന്നുംപുറം അദ്ധ്യക്ഷനായി.വിനോദ് വെള്ളായണി പുസ്തകം ഏറ്റുവാങ്ങി.തുടർന്ന് നടന്ന ചിത്രപ്രദർശനം ഗോകുലം മെഡിക്കൽ കോളേജ് ഡയറക്ടർ ഡോക്ടർ.കെ.കെ. മനോജൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ബെൻ ചിത്രം ഏറ്റുവാങ്ങി. പ്രശസ്ത നാടക നടൻ സന്തോഷ് വെഞ്ഞാറമൂടിന് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. ഡോക്ടർ. എസ്. ഭാസി, ഡോക്ടർ വെൺമതി ശ്യാമളൻ, ഷിബിനിലാ മുറ്റം, ജി.എസ്.വിനോദ് എന്നിവർ സംസാരിച്ചു.