ശ്രീധരൻ പിള്ളയുടെ ആറ്റിങ്ങൽ പ്രസംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ്

മുസ്ലിം വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ ബിജെപി കേരള സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസ് എടുത്തു. ആറ്റിങ്ങലിൽ നടത്തിയ പ്രസംഗത്തിൽ ശ്രീധരൻ പിള്ള നടത്തിയ പരാമർശത്തിനെതിരെയാണ് കേസ്.

ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ക്രൈം നമ്പർ 765/ 2019 പ്രകാരം ആണ് കേസ് എടുത്തത്. ഐ പി സി 153, 153 A, 153 B, എന്നീ വകുപ്പ് പ്രകാരമാണ് കേസ്. കലാപം ഉണ്ടാക്കുക ഭാഷയിലൂടെയും ജാതിയുടെയും കലാപം സൃഷ്ടിക്കുക, രാജ്യത്തിന്റേയും അഖണ്ഡത തകർക്കുക എന്നീ വകുപ്പ് പ്രകാരമാണ് ഇപ്പോൾ കേസ് ചാർജ്ജ് ചെയ്തത്.

ഇത് കൂടാതെ people responsibilities Act അനുസരിച്ച് ഇലക്ഷൻ കമ്മീഷൻ കേസ് എടുത്തിട്ടുണ്ട്. ആറ്റിങ്ങൽ പോലീസ് ഓഫീസർമാർ ഈ സംഭവത്തിൽ കേസ് എടുത്ത നടപടി ക്രമങ്ങളെ സംബന്ധിച്ച് 22/04/2019ൽ ഹൈകോടതിയിൽ രേഖാമൂലം അറിയിക്കും.

പരാതിക്കാരനായിട്ടുള്ള വി. ശിവൻകുട്ടിയുടെ മൊഴി ആറ്റിങ്ങൽ സർക്കിൾ ഇൻസ്‌പെക്ടർ ഇന്നേ ദിവസം (18/04/2019) രേഖപ്പെടുത്തി.

14/04/2019 ൽ ആറ്റിങ്ങൽ സ്റ്റേഷൻ ഹൗസ് ആഫീസർക്കും കേരള സംസ്ഥാന ഇലക്ഷൻ ആഫീസർക്കും വി. ശിവൻകുട്ടി പരാതി നൽകിയിരുന്നു. ശക്തമായ നടപടി ഉണ്ടാകാത്തതിനെ തുടർന്ന് കേന്ദ്ര ഇലക്ഷൻ കമ്മീഷനും ഹൈക്കോടതിയിലും പരാതിയു൦ നൽകിയിരുന്നു.