കോരിച്ചൊരിയുന്ന മഴയത്തും ശോഭാ സുരേന്ദ്രൻ പ്രചരണം തുടർന്നു

ഇന്ന് അരുവിക്കര മണ്ഡലത്തിലാണ് ശോഭാ സുരേന്ദ്രൻ പ്രചരണം നടത്തിയത്. വിതുര മേഖലയിലെ പട്ടൻ കുളിച്ച് പാറ, തള്ളച്ചിറ പ്രദേശങ്ങളിലെത്തിയപ്പോൾ ശക്തമായ മഴയായിരുന്നു.എന്നാൽ കൊടുംവേനലിൽ മഴയുമായ് വന്ന ശോഭാ സുരേന്ദ്രനെ വോട്ടർമാർ ഗംഭീര സ്വീകരണമാണ് നൽകിയത്.മഴയിൽ പര്യടനം നിർത്തിവയ്കുവാൻ ശോഭാ സുരേന്ദ്രനും തയ്യാറായില്ല.

ബി ജെ പിജില്ലാ സെക്രട്ടറി ബാലമുരളിയും, പര്യടനത്തിന്റ ചാർജുള്ള ഇലകമൺ സതീശനും നിർബന്ധിച്ചിട്ടും മഴ നനയുന്നതിൽ നിന്നും ശോഭാ സുരേന്ദ്രൻ പിൻമാറിയില്ല. പ്രവർത്തകരും നാട്ടുകാരും നനയുന്ന മഴ തനിക്കും നനയാം എന്ന പിടിവാശിയിലായിരുന്നു.

രാവിലെ പുതുക്കുളത്തു നിന്നാണ് പര്യടനം ആരംഭിച്ചത്.ശാസ്താംകാവിലായിരുന്നു ഉച്ചഭക്ഷണം. അവിടെ ‘ കാത്തുനിന്ന ചാനൽ പ്രവർത്തകരുടെ ഷൂട്ടിംഗ് കഴിഞ്ഞാണ് ഉച്ചഭക്ഷണം കഴിച്ചത്.

വഴി നീളെ സ്ത്രീകളുടെ വൻ സംഘമാണ് ശോഭാ സുരേന്ദ്രനെ കാത്തു നിന്നിരുന്നത്. രാത്രി കോരിച്ചൊരിയുന്ന ഉരുളു കുന്ന് ഭാഗത്താണ് ഏറ്റവും മികച്ച സ്വീകരണം. നൂറിലേറെ സ്ത്രീകളും കുട്ടികളും ശോഭാ സുരേന്ദ്രത്തെ കാണാൻ കാത്തു നിൽക്കുകയായിരുന്നു. ആര്യനാട് കാഞ്ഞിരം മൂട്ടിലായിരുന്നു സമാപനം.