ശോഭാ സുരേന്ദ്രന്റെ പര്യടനം ഓ.രാജഗോപാൽ ഉദ്ഘാടനം ചെയ്തു

ആറ്റിങ്ങൽ : പാർലമെന്റിലെ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പര്യടനം ഓ.രാജഗോപാൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പുറംപോക്കു ഭൂമിയെന്നാരോപിച്ച് മുൻസിപ്പാലിറ്റി തകർത്ത കൊട്ടിയോട് ഭജനമഠം ധർമ്മശാസ്താ ക്ഷേത്ര പരിസരത്തു വച്ചാണ് പര്യടനം ഉദ്ഘാടനം ചെയ്തത്.

വിശ്വാസത്തെ തകർക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. വിശ്വാസത്തെ ചവിട്ടിമെതിച്ചവർക്കെതിരെ ആകണം ഇത്തവണത്തെ വോട്ട് നൽകേണ്ടത്.അഞ്ച് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾക്കാകണം ജനവിധി രേഖപ്പെടുത്തേണ്ടതെന്ന് ഒ രാജഗോപാൽ പറഞ്ഞു. പുറമേ ശത്രുക്കളെ പോലെ അഭിനയിക്കുന്ന ഇരുമുന്നണികളും രഹസ്യ കൂട്ടുകെട്ടിലൂടെ എൻ.ഡി.എ മുന്നണിയെ തകർക്കാനുള്ള ധാരണയിലെത്തിയിട്ടുണ്ട്. ശോഭാ സുരേന്ദ്രൻ എന്ന വനിത മണ്ഡലത്തിലെ മുഴുവൻ വനിതകളുടേയും പ്രതിനിധിയായിരിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.
ഒ.രാജഗോപാലിന്റെ പാദം തൊട്ട് വന്ദിച്ചാണ് ശോഭാ സുരേന്ദ്രൻ പ്രചരണ വാഹനത്തിൽ പ്രവേശിച്ചത് .കൊട്ടിയോട് ക്ഷേത്ര പരിസരത്ത് തങ്ങളുടെ സമര നായികയെ കാണുവാൻ സ്ത്രീകളുടെ വൻ സംഘമാണ് കാത്തുനിന്നത്.

തങ്ങളുടെ ക്ഷേത്രം തകർക്കപ്പെട്ടതിനെ കുറിച്ച് കൊട്ടിയോട് കോളനിയിലെ അമ്മമാർ ശോഭാ സുരേന്ദ്രനെ വേദനയോടെ അറിയിച്ചു.അതിനുള്ള പരിഹാരത്തിന് താൻ മുന്നിൽക്കാണുമെന്ന സ്ഥാനാർത്ഥിയുടെ അറിയിപ്പ് കോളനി നിവാസികൾ വൻ കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
രാവിലെ വർക്കല മണ്ഡലത്തിലെ പള്ളിക്കൽ മടവൂർ മേഖലകളിലെ വോട്ടർമാരെ നേരിട്ടു കാണുകയായിരുന്നു. ഉച്ചയോടെ ഉദ്ഘാടനത്തിന് ശേഷം ആറ്റിങ്ങൽ. മണ്ഡലത്തിലായിരുന്നു പര്യടനം.

എൻ ഡി എ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ കെ എ ബാഹുലേയൻ, കൺവീനർ ചെമ്പഴന്തി ഉദയൻ ,പാർലമെന്റ് ഇൻചാർജ് അഡ്വസുധീർ, തോട്ടയ്കാട്ട് ശരി, ‘ വെള്ളാഞ്ചിറ സോമശേഖരൻ, വേണു കാരണവർ, മണമ്പൂർ ദിലീപ്, ഇലകമൺ സതീശൻ, ഒറ്റൂർ മോഹൻദാസ്, മലയിൻകീഴ് രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.