
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി.
അഭിഭാഷകനും ബി.ജെ.പി നേതാവുമായ അശ്വനി ഉപാധ്യായയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നിവ ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
വ്യാജവാര്‍ത്തകള്‍ തടയുന്നതിനാണ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സാധ്യതകളെപ്പറ്റി ബോധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും അശ്വനിയുടെ ഹര്‍ജിയില്‍ പറയുന്നു.